ഇസ്രയേല്‍ തെമ്മാടി രാഷ്ട്രം, ഇറാനെതിരായ ആക്രമണം അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി
Friday, June 13, 2025 1:29 PM IST
തിരുവനന്തപുരം: ഇസ്രയേല്‍ പണ്ട് മുതല്ക്കേ തെമ്മാടി രാഷ്ട്രമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ ധാര്‍ഷ്ട്യം കാണിക്കുകയാണ്. ഇറാന് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാധാനകാംക്ഷികളായ എല്ലാവരും ഇസ്രയേലിന്റെ ചെയ്തികളെ എതിര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.