അ​ഹ​മ്മ​ദാ​ബാ​ദ്: അ​മ്മ​ദാ​ബാ​ദി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ വീ​ഡി​യോ റെ​ക്കോ​ർ​ഡ​ർ (ഡി​വി​ആ​ർ) ക​ണ്ടെ​ത്തി. വി​മാ​ന​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​ല്ലാ കാ​മ​റ​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഡി​വി​ആ​ർ.

ഇ​തോ​ടെ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​ത് ഉ​ട​നെ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. ഇ​തു​വ​രെ 294 മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക വി​വ​രം.

വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 242 പേ​രി​ൽ 241 പേ​രും മ​രി​ച്ച​തി​നു പു​റ​മെ, 24 പ്ര​ദേ​ശ​വാ​സി​ക​ളും മ​രി​ച്ചു. ഇ​വ​രി​ൽ അ​ഞ്ചു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന 12 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​വ​ര്‍ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.