ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം; നിര്‍ണായക നീക്കങ്ങളുമായി അറബ് രാജ്യങ്ങള്‍
Friday, June 13, 2025 4:46 PM IST
ദുബായ്: ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ നിര്‍ണായക നീക്കങ്ങളുമായി അറബ് രാജ്യങ്ങള്‍. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച അറബ് രാജ്യങ്ങള്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ഇറാൻ വിദേശകാര്യ മന്ത്രിയുമായി സൗദി വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിച്ചു. ഖത്തറിലെ വിദേശകാര്യ സഹമന്ത്രി ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. വൈകും മുൻപ് അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും യുഎൻ സുരക്ഷാ കൗൺസില്‍ വിഷയത്തില്‍ ഇടപെടണമെന്നും എത്രയും വേഗം സംഘർഷം അവസാനിപ്പിക്കണമെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.