സംഘർഷം രൂക്ഷമാകുന്നു; ഇറാന്റെ ഒരു ആണവ നിലയം കൂടി ആക്രമിച്ചെന്ന് ഇസ്രയേൽ
Saturday, June 14, 2025 7:40 AM IST
ജറുസലേം: ഇറാൻ - ഇസ്രയേൽ സംഘർഷം ശക്തമാകുന്നതായി റിപ്പോർട്ട്. ഇറാന്റെ ഒരു ആണവ കേന്ദ്രം കൂടി ആക്രമിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്ഫഹാൻ ആണവ നിലയത്തിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ വ്യക്തമാക്കി.
വെള്ളിയാഴ്ച പുലർച്ചെ ഇറാനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി ആരംഭിച്ചിരുന്നു. ഇതിന് പിന്നിലെയാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. ഇതിനിടെ ഇസ്രായേലിന്റെ യുദ്ധ വിമാനം വെടിവെച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എന്നാൽ ഇത് ഇസ്രയേൽ സൈനിക വക്താവ് നിഷേധിച്ചു. ജറുസലേമിലും തെൽ അവീവിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. തെൽ അവീവിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി.