എല്‍ഡിഎഫ് നേതാക്കളുടെ പെട്ടി പരിശോധിക്കാന്‍ പോലീസിന് ധൈര്യമില്ല: ആര്യാടന് ഷൗക്കത്ത്
Saturday, June 14, 2025 9:05 AM IST
മലപ്പുറം: നിലമ്പൂരിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്ത്. എല്‍ഡിഎഫ് നേതാക്കളുടെ പെട്ടി പരിശോധിക്കാന്‍ കേരളാ പോലീസിന് ധൈര്യമില്ലെന്ന് ഷൗക്കത്ത് പ്രതികരിച്ചു.
ഷാഫിയും രാഹുലും പരിശോധന നടത്തേണ്ടെന്ന് പറഞ്ഞില്ല. യുഡിഎഫ് നേതാക്കളുടെ പെട്ടി പരിശോധിച്ചതുകൊണ്ടൊന്നും നിലമ്പൂരിലെ ജനങ്ങളുടെ ജനവിധി മാറ്റിമറിക്കാന്‍ കഴിയില്ല. തോല്‍വി ഭയന്നാണ് ഇത്തരം കാര്യങ്ങളാണ് ചെയ്യുന്നത്.
പെട്ടി പരിശോധിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുമൊന്നും നിലമ്പൂരില്‍ ജയിക്കാമെന്ന് ഇടതുപക്ഷം വിചാരിക്കേണ്ടെന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു.