ആലപ്പുഴയില്‍ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് അപകടം; കര്ഷകന് മരിച്ചു
Monday, June 16, 2025 11:29 AM IST
ആലപ്പുഴ: ചാരുമൂട് താമരക്കുളത്ത് പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. താമരക്കുളം സ്വദേശി ശിവന്‍കുട്ടി കെ.പിള്ള(63) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം. മറ്റൊരു കൃഷിയിടത്തിലൂടെ സ്വന്തം സ്ഥലത്തേക്ക് പോകുമ്പോള്‍ ഇയാള്‍ക്ക് പന്നിക്കെണിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.