മണ്ണാർക്കാട് വീടിന്റെ ചുമരിടിഞ്ഞ് വീണ് അപകടം; വയോധിക മരിച്ചു
Monday, June 16, 2025 1:26 PM IST
പാലക്കാട്: കനത്ത മഴയിൽ മണ്ണാർക്കാട് മണലടിയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണ് വയോധിക മരിച്ചു. മണലടി ഉന്നതിയിലെ റാവുത്തർ വീട്ടിൽ പാത്തുമ്മബി (80) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10.30 നാണ് അപകടം. ഭാഗികമായി പൊളിച്ചു പണിയുന്ന വീടിന്റെ ശുചിമുറിയുടെ ഭാഗം അടർന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.