പണി മുടക്കി ജിയോ; സേവനങ്ങള്‍ തടസപ്പെട്ടു
Monday, June 16, 2025 3:31 PM IST
കോഴിക്കോട്: പ്രമുഖ ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് ജിയോയുടെ നെറ്റ്വര്‍ക്ക് പ്രവർത്തനരഹിതമായത്. മൊബൈല്‍ ഇന്റര്‍നെറ്റും കോളിങ്ങും ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെട്ടത്.
ജിയോ ഫൈബര്‍ സേവനം തടസപ്പെട്ടതായും പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജിയോയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. അതേസമയം നെറ്റ്വര്ക്കിലെ തടസത്തെക്കുറിച്ച് ജിയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.