തൃ​ശൂ​ർ: എ​ള​നാ​ട്ടി​ൽ സ്വ​കാ​ര്യ ബ​സി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​ള​നാ​ട് തേ​ക്കി​ൻ​കാ​ട് വീ​ട്ടി​ൽ അ​നൂ​ജ്(27) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ബ​സി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ ഡോ​ർ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

വ​ള​വു​തി​രി​ഞ്ഞ​പ്പോ​ൾ വി​ദ്യാ​ർ​ഥി തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. അ​നൂ​ജി​ന് വീ​ഴ്ച​യി​ൽ ത​ല​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്ക​റ്റി​രു​ന്നു. ഉ​ട​നെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ മ​ര​ണം സം​ഭ​വി​ച്ചു.