മിസൈൽ തൊടുത്ത് ഇസ്രയേൽ; ഇറാനിലെ ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചു
Monday, June 16, 2025 9:42 PM IST
ടെഹ്റാൻ: ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനൽ ഇസ്രയേൽ ആക്രമിച്ചു. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്.
ഈ ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.
ഇസ്രയേലിലെ ടെൽ അവീവിൽനിന്നും ജനങ്ങൾ പിൻമാറണമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി.