മതരാഷ്ട്ര വാദികളുമായുള്ള അവിശുദ്ധ ബന്ധത്തിനു യുഡിഎഫ് കനത്ത വില നൽകേണ്ടി വരുമെന്നു ബിനോയ് വിശ്വം
Monday, June 16, 2025 11:05 PM IST
തിരുവനന്തപുരം: മതരാഷ്ട്ര വാദികളുമായുള്ള അവിശുദ്ധ ബന്ധത്തിനു യുഡിഎഫ് കനത്ത വില നൽകേണ്ടി വരുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലന്പൂരിൽ സംഭവിക്കാൻ പോകുന്ന കനത്ത പരാജയം കേരളത്തിലെ യുഡിഎഫിന്റെ ആഭ്യന്തര പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
വടകര ബേപ്പൂർ കാലം മുതൽ ഭൂരിപക്ഷ വർഗീയതയുമായി കൈകോർത്തതിന്റെ തഴന്പ് കോണ്‍ഗ്രസിന്റെ കൈപ്പത്തിയിലുണ്ട്. ഇപ്പോൾ ന്യൂനപക്ഷ വർഗീയതയുമായും സഖ്യം ചെയ്യുന്പോൾ അവരുടെ രാഷ്ട്രീയ അധപതനം പൂർത്തിയാകുന്നു.
മൂന്നാമൂഴത്തിലേക്കു മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആശയ രാഷ്ട്രീയശാക്തീകരണത്തിന്റെ പ്രഖ്യാപനം ആയിരിക്കും നിലന്പൂർ തെരഞ്ഞെടുപ്പു ഫലമെന്നും ബിനോയ് വിശ്വം പറഞ്ഞു.