കെഎസ്ആർടിസിയെ അപമാനിച്ചു; ഡ്രൈവറെ പിരിച്ചുവിട്ടു
Monday, June 16, 2025 11:19 PM IST
ചാത്തന്നൂർ: സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപമാനിച്ച സംഭവത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. യൂട്യൂബ് ചാനലിലൂടെയാണ് ജീവനക്കാരന് കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്.
കാസര്‍ഗോഡ് യൂണിറ്റിലെ ഡ്രൈവറായ വി. ഹരിദാസിനെയാണ് ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടത്. ഇയാളെ അടുത്ത കാലത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
സ്ഥലം മാറ്റത്തിന് പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ ഇയാള്‍ കെഎസ്ആര്‍ടിസിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹരിദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെയാണ് നടപടിയുണ്ടായത്.