കേരള സര്‍വകലാശാല സെനറ്റ് ചൊവ്വാഴ്ച; ഗവര്‍ണര്‍ പങ്കെടുക്കും
Monday, June 16, 2025 11:47 PM IST
തിരുവനന്തപുരം: ചൊവ്വാഴ്ച ചേരുന്ന കേരള സര്‍വകലാശാല സെനറ്റില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കും. സെനറ്റ് യോഗത്തിലെ ആദ്യ അജണ്ടയായി നിശ്ചയിച്ചിട്ടുള്ളത് ഗവര്‍ണറുടെ പ്രസംഗമാണ്.
സിന്‍ഡിക്കറ്റിലേക്കുള്ള വിദ്യാര്‍ഥി പ്രതിനിധി തെരഞ്ഞെടുപ്പിന്റെ വോട്ടിംഗും ചൊവ്വാഴ്ച നടക്കും. ഇതില്‍ ചാന്‍സലര്‍ (ഗവര്‍ണര്‍), പ്രൊ ചാന്‍സലര്‍ (ഉന്നതവിദ്യാഭ്യാസ മന്ത്രി), വൈസ് ചാന്‍സലര്‍ എന്നിവരടക്കം 96 പേര്‍ക്ക് വോട്ടവകാശമുണ്ട്.
എന്നാല്‍ സാധരണയായി ചാന്‍സലറും പ്രൊ ചാന്‍സലറും യോഗത്തില്‍ പങ്കെടുക്കാറില്ല. കേരള സര്‍വകലാശാല സിന്‍ഡിക്കറ്റിലെ വിദ്യാര്‍ഥി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 10 വരെയാണ് നടക്കുന്നത്.
തുടർന്ന് ഫലപ്രഖ്യാപനവും ഉണ്ടാകും. കെഎസ്യു പ്രതിനിധിയായി മുഹമ്മദ് ഷിനാസ് ബാബു, എസ്എഫ്ഐക്കുവേണ്ടി വൈഭവ് ചാക്കോ എന്നിവരാണ് മത്സരിക്കുന്നത്.