തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച ചേ​രു​ന്ന കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റി​ല്‍ ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ര്‍​ലേ​ക്ക​ര്‍ പ​ങ്കെ​ടു​ക്കും. സെ​ന​റ്റ് യോ​ഗ​ത്തി​ലെ ആ​ദ്യ അ​ജ​ണ്ട​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത് ഗ​വ​ര്‍​ണ​റു​ടെ പ്ര​സം​ഗ​മാ​ണ്.

സി​ന്‍​ഡി​ക്ക​റ്റി​ലേ​ക്കു​ള്ള വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടിം​ഗും ചൊ​വ്വാ​ഴ്ച ന​ട​ക്കും. ഇ​തി​ല്‍ ചാ​ന്‍​സ​ല​ര്‍ (ഗ​വ​ര്‍​ണ​ര്‍), പ്രൊ ​ചാ​ന്‍​സ​ല​ര്‍ (ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി), വൈ​സ് ചാ​ന്‍​സ​ല​ര്‍ എ​ന്നി​വ​ര​ട​ക്കം 96 പേ​ര്‍​ക്ക് വോ​ട്ട​വ​കാ​ശ​മു​ണ്ട്.

എ​ന്നാ​ല്‍ സാ​ധ​ര​ണ​യാ​യി ചാ​ന്‍​സ​ല​റും പ്രൊ ​ചാ​ന്‍​സ​ല​റും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​റി​ല്ല. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്ക​റ്റി​ലെ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​ട്ടിം​ഗ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30 മു​ത​ല്‍ 10 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്.

തുടർന്ന് ഫ​ല​പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​കും. കെ​എ​സ്‌​യു പ്ര​തി​നി​ധി​യാ​യി മു​ഹ​മ്മ​ദ് ഷി​നാ​സ് ബാ​ബു, എ​സ്എ​ഫ്‌​ഐ​ക്കു​വേ​ണ്ടി വൈ​ഭ​വ് ചാ​ക്കോ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.