ഒഡീഷയിൽ മുതലയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
Tuesday, June 17, 2025 3:32 AM IST
കേന്ദ്രപാറ: ഒഡീഷയിൽ മുതലയുടെ ആക്രമണത്തിൽ ഒരാൾമരിച്ചു. കേന്ദ്രപാറ ജില്ലയിലാണ് സംഭവം. 45 കാരിയായ വീട്ടമ്മയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഭിതാർകനിക ദേശീയ ഉദ്യാനത്തിന് സമീപമുള്ള രാജ്നഗർ ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള തൻലാഡിയ ഗ്രാമത്തിലാണ് സംഭവം.
ഖരശ്രോട്ട നദിയിൽ കുളിക്കുന്നതിനിടെ ഇവരെ മുതല വെള്ളത്തിലേക്ക് വലിച്ചിഴച്ചതായി പാർക്കിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ചിതരഞ്ജൻ ബ്യൂറ പറഞ്ഞു. മരിച്ച യുവതിയുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി 10ലക്ഷം രൂപ നൽകും.