"അമേരിക്ക ഇസ്രയേലിനൊപ്പം, ഇറാൻ യുദ്ധം ജയിക്കാൻ പോകുന്നില്ല, ചർച്ചയ്ക്ക് തയാറാവണം'; മുന്നറിയിപ്പുമായി ട്രംപ്
Tuesday, June 17, 2025 3:39 AM IST
വാഷിംഗ്ടണ്‍ ഡിസി: ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എത്രയും പെട്ടെന്ന് ഇറാന് ചര്‍ച്ചയ്ക്ക് തയാറാവണമെന്നാണ് മുന്നറിയിപ്പ്.
"അമേരിക്ക എക്കാലത്തും ഇസ്രയേലിനെ പിന്തുണച്ചിട്ടുണ്ട്. ഇറാന് ഈ യുദ്ധത്തില്‍ ജയിക്കാന്‍ പോകുന്നില്ല. അവര്‍ ഇപ്പോള്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അവര്‍ അത് മുന്‍പെ ചെയ്യണമായിരുന്നു. 60 ദിവസത്തിലധികം ലഭിച്ചില്ലേ. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഒരുപാട് വൈകുന്നതിന് മുമ്പ് ഇറാന് ചര്‍ച്ച നടത്തണം എന്നാണ് ട്രംപ് അറിയിച്ചത്.
അതേ സമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം രൂക്ഷമാവുന്നതിനിടയിൽ ഇറാന്റെ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തി. അവതാരക വാർത്ത വായിക്കുന്നതിനിടെയിൽ ആയിരുന്നു ആക്രമണം.
ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ടെഹ്റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി.
ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാർത്ത അവതാരകയായ സഹാർ ഇമാമി വാർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ ഉടനെ സഹാർ ഇമാമി എഴുന്നേറ്റ് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.