യുപിയിൽ ട്രക്ക് മറിഞ്ഞ് നാലുപേർ മരിച്ചു
Tuesday, June 17, 2025 4:47 AM IST
ലക്നോ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ ട്രക്ക് മറിഞ്ഞ് നാല് കുട്ടികൾ മരിച്ചു. റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടികളാണ് മരിച്ചതെന്ന് പോലീസ് സൂപ്രണ്ട് അങ്കുർ അഗർവാൾ പറഞ്ഞു.
ട്രക്ക് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിക്കേറ്റ ആൺകുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.