നിലവിലെ പ്രതിസന്ധി ഇറാൻ വരുത്തിവച്ചത്; ജനങ്ങൾ ടെഹ്റൻ വിട്ടുപോകണമെന്ന് ട്രംപ്
Tuesday, June 17, 2025 6:07 AM IST
ഒട്ടാവ: ജനങ്ങൾ ടെഹ്റാനിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നും ഇറാൻ അമേരിക്കയുമായി ആണവ കരാറിൽ ഒപ്പുവയ്ക്കണമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നതാണ് ലക്ഷ്യമെന്നും നിലവിലെ പ്രതിസന്ധി വരുത്തിവച്ചതാണെന്നും പല തവണ ഉപദേശിച്ചതാണെന്നും ട്രംപ് പറഞ്ഞു.
ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ട്രംപ് ഒപ്പിട്ടിട്ടില്ല.