ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; തീപിടിച്ച കപ്പലിലെ ജീവനക്കാരന്റേതെന്ന് സംശയം
Tuesday, June 17, 2025 9:30 AM IST
ആലപ്പുഴ: ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. അര്‍ത്തുങ്കല്‍ ഹാർബറിന് സമീപം ഇന്ന് രാവിലെയാണ് ഒരു പുരുഷന്റെ മൃതദേഹം തീരത്ത് അടിഞ്ഞത്.
തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം. കേരള തീരത്തിനടുത്ത് തീപിടിച്ച വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യെമൻ പൗരന്റേതാണ് മൃതദേഹമെന്നാണ് സംശയം.