പാലക്കാട്ട് വാഹനാപകടം; സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
Tuesday, June 17, 2025 10:45 AM IST
പാലക്കാട്: കല്ലടിക്കോട് ചുങ്കത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരി മരിച്ചു. കളപ്പാറ സ്വദേശി ലിസി ആണ് മരിച്ചത്.
വാഹനമോടിച്ച ലിസിയുടെ മകന് ടോണിക്ക് പരിക്കുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് രാവിലെ 8:55നാണ് സംഭവം. ഇരുവരും സഞ്ചരിച്ച ബൈക്കില്‍ പിന്നാലെ വന്ന കാര്‍ ഇടിച്ചതോടെ ഇവര്‍ ദേശീയപാതയിലേക്ക് വീണു. പിന്നാലെ വന്ന പിക്കപ്പ് വാന്‍ ലിസിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.