കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി​ത്തൂ​ണി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്. കൊ​ടു​വ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജി​തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കൊ​ടു​വ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​വി​ലെ ഏ​ഴോ​ടെ ദേ​ശീ​യ പാ​ത​യി​ൽ വെ​ണ്ണ​ക്കാ​ട് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ജീ​പ്പ് ഓ​ടു​മ്പോ​ഴാ​ണ് നി​യ​ന്ത്ര​ണം വി​ട്ട​ത്. മൂ​ന്നു ല​ക്ഷം കി​ലോ​മീ​റ്റ​റി​ൽ അ​ധി​കം ഓ​ടി​യ വാ​ഹ​നം നി​ല​വി​ൽ ഓ​ടി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​തെ​ന്ന് നേ​ര​ത്തെ ത​ന്നെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.