അധ്യാപികയുടെ കാര്‍ വിദ്യാര്‍ഥിനിയെ ഇടിച്ചെന്ന് പരാതി; മലപ്പുറം എംഎസ്പി സ്കൂളില്‍ പ്രതിഷേധം
Tuesday, June 17, 2025 11:41 AM IST
മലപ്പുറം: മലപ്പുറം എംഎസ്പി സ്കൂളില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാര്‍ സ്കൂള്‍ ഗ്രൗണ്ടില്‍വച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഇടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബീഗം എന്ന അധ്യാപികയുടെ കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മിര്ഷയ്ക്ക് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ഏറെ നേരം കഴിഞ്ഞാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സ്കൂളിന്റെ മതില് ഇടിഞ്ഞ് വീണാണ് പരിക്കേറ്റതെന്ന് ആശുപത്രി അധികൃതരോട് പറയണമെന്നും സ്കൂള്‍ അധികാരികള്‍ ആവശ്യപ്പെട്ടെന്നാണ് പരാതി.
കുട്ടിയുടെ കാലില്‍ മൂന്നിടത്ത് പൊട്ടലുണ്ട്. വിഷയത്തിൽ സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പരിക്കേറ്റ കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.