ഒഡീഷയിൽ കോളജ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി; പത്ത് പേർ കസ്റ്റഡിയിൽ
Tuesday, June 17, 2025 12:28 PM IST
ഭുവനേശ്വർ: ഒഡീഷയിൽ ആൺസുഹൃത്തിനെ കെട്ടിയിട്ട ശേഷം കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ പ്രതികളായ 10 പേരെയും പിടികൂടിയെന്ന് പോലീസ് അറിയിച്ചു.
ഗോപാൽപൂരിലെ ബീച്ചിന് സമീപമാണ് സംഭവം. ആളൊഴിഞ്ഞ വീട്ടിലേക്ക് പെൺകുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം പത്ത് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതികൾ പെൺകുട്ടിയെ അസഭ്യം പറഞ്ഞതോട സുഹൃത്ത് ചോദ്യം ചെയ്തു. പിന്നാലെ അക്രമികൾ സുഹൃത്തിനെ മർദിക്കുകയും കെട്ടിയിടുകയും ചെയ്ത ശേഷം വിദ്യാ
ർഥിനിയെ പീഡിപ്പിക്കുകയായിരുന്നു.
അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും കൗൺസിലിംഗ് നൽകുകയും ചെയ്തതായും പോലീസും അറിയിച്ചു.