കല്‍പ്പറ്റയില്‍ കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി
Tuesday, June 17, 2025 12:40 PM IST
വയനാട്: കല്‍പ്പറ്റയില്‍ കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. വീടിനകത്ത് കൂട്ടിയിട്ടിരുന്ന തുണിയുടെ ഉള്ളില്‍ കിടന്നുറങ്ങുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
കല്‍പ്പറ്റ സ്വദേശികളുടെ മകളെ കാണാതായത് ഏറെ നേരം ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. വീടിന് മുറ്റത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് വീടിന് അകത്തും പുറത്തും തെരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.