രഞ്ജിതയ്ക്കെതിരായ അധിക്ഷേപം: പവിത്രനെതിരേ കടുത്ത നടപടിക്ക് നിര്‍ദേശം നല്കി റവന്യൂ മന്ത്രി
Tuesday, June 17, 2025 2:53 PM IST
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയ്ക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസിൽദാർ എ. പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദേശം.
സര്‍വീസ് റൂള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ റവന്യു മന്ത്രി കെ. രാജന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. മെമ്മോയ്ക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കും. പവിത്രന് നിലവില്‍ സസ്പെന്‍ഷനിലാണ്.
രഞ്ജിതയ്ക്കെതിരേ ജാതിവിരുദ്ധവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശമാണ് ഫേസ്ബുക്ക് കമന്റിലൂടെ ഇയാള്‍ നടത്തിയത്. പിന്നാലെ, ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് പവിത്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.