ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി
Tuesday, June 17, 2025 2:56 PM IST
മസ്കറ്റ്: യുഎഇ തീരത്തോട് അടുത്ത് ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, കരീബിയൻ രാജ്യമായ ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഡലിൻ കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. അമേരിക്കൻ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
യുഎഇ തീരത്തിന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പ്രാദേശിക സമയം പുലർച്ചെ 1.40 നാണ് അപകടമുണ്ടായത്. ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് അതിവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.