പത്തനംതിട്ടയിൽ രണ്ട് ദിവസം പ്രായമായ നവജാത ശിശു മരിച്ച നിലയിൽ
Tuesday, June 17, 2025 4:19 PM IST
പത്തനംതിട്ട: മെഴുവേലിയിൽ രണ്ട് ദിവസം പ്രായമായ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അവിവാഹിതയായ ഇരുപത്തിയൊന്നുകാരി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രക്തസ്രാവവുമായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് യുവതി പ്രസവിച്ചെന്ന് മനസിലായത്. ആശുപത്രി അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് അയൽവീട്ടിലെ പറന്പിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പെൺകുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവർത്തകരെത്തി സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ആശുപത്രിയിൽ ചികിത്സയുള്ള ഇരുപത്തിയൊകാരിയെയും പോലീസ് ഉടൻ ചോദ്യം ചെയ്യും. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കുഞ്ഞിന്റെ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.