നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച അഞ്ച് ലക്ഷം രൂപയുടെ മരുന്നുകള്‍ പിടികൂടി
Sunday, June 22, 2025 8:15 PM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച അഞ്ച് ലക്ഷം രൂപയുടെ മരുന്നുകള്‍ പിടികൂടി. സംഭവത്തിൽ മാലദ്വീപ് സ്വദേശികളായ മുഹമ്മദ് സായിദ്, അബ്ദുള്ള നസീം എന്നിവരെ കസ്റ്റംസ് പിടികൂടി.
എക്സ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റും ഡ്രഗ്സ് ടെക്നിക്കല്‍ ഓഫീസര്‍ സര്‍ട്ടിഫിക്കറ്റും ഇല്ലാതെയാണ് ഇവര്‍ മാലദ്വീപിലേക്ക് മരുന്ന് കടത്താന്‍ ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് ഇവരെ പിടികൂടിയത്.
മരുന്നുകള്‍ ഏതൊക്കെയാണെന്ന് കസ്റ്റംസ് പരിശോധിച്ചു വരികയാണ്. നിയമവിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ പിന്നിലുണ്ടോയെന്നും അന്വേഷിക്കും. ഇരുവരെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.