ലഗേജില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞ് യാത്രക്കാരന്: നെടുമ്പാശേരിയില്‍ വിമാനം രണ്ട് മണിക്കൂര്‍ വൈകി
Wednesday, August 7, 2024 7:57 AM IST
കൊച്ചി: ലഗേജില്‍ ബോംബുണ്ടെന്ന് യാത്രക്കാരന് തമാശ പറഞ്ഞതോടെ നെടുമ്പാശേരിയില്‍ വിമാനം രണ്ട് മണിക്കൂര്‍ വൈകി. യാത്രക്കാരനെ പിന്നീട് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
തായ് എയര്‍ലൈന്‍സില്‍ തായ്ലാന്റിലേക്ക് പോകാനെത്തിയ തിരുവനന്തപുരം സ്വദേശിയാണ് പ്രശാന്ത്. ആഫ്രിക്കയിലെ ബിസിനസുകാരനാണ് പ്രശാന്ത്. ലഗേജില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പ്രശാന്ത് പറഞ്ഞതോടെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന ആരംഭിച്ചു.
പുലർച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30 ന് മാത്രമാണ് പുറപ്പെട്ടത്.