ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ക്കും: മന്ത്രി മുഹമ്മദ് റിയാസ്
Monday, June 23, 2025 6:12 PM IST
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന് ഷൗക്കത്ത് വിജയിച്ചതിനു പിന്നാലെ യുഡിഎഫിനെ വിമര്‍ശിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഫേയ്സ്ബുക്ക് പേജിലൂടെയാണ് റിയായിന്റെ പ്രതികരണം.
ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീര്‍ച്ച എന്ന തലക്കെട്ടോടെ യുഡിഎഫിന്റെ വിജയം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്ന സിപിഎം നേതാക്കളുടെ വിമര്‍ശനം ആവര്‍ത്തിക്കുകയാണ് മന്ത്രി.
ചൂടേറിയ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടന്നതെന്നും ജനവിധി പൂര്‍ണ മനസോടെ മാനിക്കുന്നുവെന്നും പോരായ്മ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് ഫേയ്സ്ബുക്കിൽ കുറിച്ചു.
മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയെ രണ്ടു കൈയും നീട്ടി യുഡിഎഫ് സ്വീകരിച്ചു. വോട്ടെണ്ണലിന്റെ തലേന്ന് ബിജെപി സ്ഥാനാര്‍ഥി പറഞ്ഞത് ഇടതുപക്ഷം വിജയിക്കാതിരിക്കാന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് നല്‍കിയെന്നാണ്. 2016ല്‍ ലഭിച്ചതിനേക്കാള്‍ നാലായിരത്തോളം വോട്ടുകള്‍ ബിജെപിക്ക് കുറവാണ് ലഭിച്ചത്.
സംസ്ഥാനത്ത് തുടര്‍ഭരണം നടത്തുന്ന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അത് വസ്തുതയാവില്ലെന്നും റിയാസ് ഫേയ്സ്ബുക്കില്‍ കുറിച്ചു.