മും​ബൈ: യു​വ​താ​രം പൃ​ഥ്വി ഷാ ​ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ മും​ബൈ വി​ടു​ന്നു. മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​നാ​യി ക​ളി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് താ​രം മും​ബൈ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് ക​ത്ത​യ​ച്ചു.

എ​ൻ​ഒ​സി​ക്കു​വേ​ണ്ടി പൃ​ഥ്വി ഷാ ​ക​ത്ത​യ​ച്ചെ​ന്ന് മും​ബൈ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​ക്കാ​യി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​ട്ടു​ള്ള താ​ര​മാ​ണ് പൃ​ഥ്വി. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ താ​ര​ത്തെ മും​ബൈ ര​ഞ്ജി ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല.

ഫി​റ്റ്‌​ന​സ് ഇ​ല്ലാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി കി​രീ​ടം മും​ബൈ​ക്ക് സ​മ്മാ​നി​ക്കു​ന്ന​തി​ല്‍ താ​രം നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. എ​ന്നാ​ല്‍ പി​ന്നാ​ലെ ന​ട​ന്ന വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​ക്കു​ള്ള ടീ​മി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.

താ​ര​ത്തെ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ മും​ബൈ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഏ​ത് ടീ​മി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. 2018ൽ ​അ​ണ്ട​ർ 19 ലോ​ക​കി​രീ​ടം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച നാ​യ​ക​നാ​ണ് പൃ​ഥ്വി ഷാ.

​ഇ​തോ​ടെ ക്രി​ക്ക​റ്റ് ലോ​ക​ത്ത് വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​രം അ​തേ​വ​ർ​ഷം വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യോ​ടെ ഇ​ന്ത്യ​ൻ ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ സെ​ഞ്ചുറി നേ​ട്ട​വും ഷാ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.