ഫ്ളോ​റി​ഡ: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ശു​ഭാം​ശു ശു​ക്ല​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര ഇ​ന്ന് ന​ട​ക്കും. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കു​ള്ള ആ​ക്സി​യം 4 ദൗ​ത്യ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.01 ന് ​ന​ട​ക്കു​മെ​ന്ന് നാ​സ അ​റി​യി​ച്ചു.

കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ നി​ന്ന് സ്പേ​സ് എ​ക്സി​ന്‍റെ ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റി​ൽ ഡ്രാ​ഗ​ൺ പേ​ട​ക​ത്തി​ലാ​ണ് യാ​ത്ര. ജൂ​ൺ 26ന് ​വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ നാ​ലം​ഗ ദൗ​ത്യ സം​ഘ​വു​മാ​യി ഡ്രാ​ഗ​ൺ പേ​ട​കം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തും.

പ​തി​നാ​ല് ദി​വ​സ​ത്തെ ദൗ​ത്യ​മാ​ണ് ആ​ക്സി​യം ല​ക്ഷ്യ​മി​ടു​ന്ന​ത്, ശു​ഭാം​ശു ശു​ക്ല​യ്ക്ക് പു​റ​മേ മു​തി​ർ​ന്ന അ​മേ​രി​ക്ക​ൻ ആ​സ്ട്ര​നോ​ട്ട് പെ​ഗ്ഗി വി​റ്റ്സ​ൺ, പോ​ള​ണ്ട് സ്വ​ദേ​ശി സ്ലാ​വോ​സ് ഉ​സ്നാ​ൻ​സ്കി, ഹം​ഗ​റി​യി​ൽ നി​ന്നു​ള്ള ടി​ബോ​ർ കാ​പു എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ദൗ​ത്യ​സം​ഘം. എ​ല്ലാ​വ​രും ക​ഴി​ഞ്ഞ മേ​യ് 25 മു​ത​ൽ ക്വാ​റ​ന്‍റീ​നി​ലാ​ണ്.