ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലു​ള്ള ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ശു​ഭാം​ശു ശു​ക്ല​യു​മാ​യി ത​ത്സ​മ​യം സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മോ​ദി ശു​ഭാം​ശു ശു​ക്ല​യു​മാ​യി വീ​ഡി​യോ കോ​ളി​ല്‍ സം​സാ​രി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍ മീ​ഡി​യാ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ഇ​രു​വ​രും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം ത​ത്സ​മ​യം സ്ട്രീം ​ചെ​യ്തു. താ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ശു​ഭാം​ശു ശു​ക്ല പ​റ​ഞ്ഞു. 140 കോ​ടി ഭാ​ര​തീ​യ​രു​ടെ​യും മ​ന​സി​ൽ ശു​ഭാം​ശു​വു​ണ്ടെ​ന്ന് മോ​ദി​യും പ​റ​ഞ്ഞു.

ഇ​ത് എ​ന്‍റെ മാ​ത്രം യാ​ത്ര​യ​ല്ല, എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും യാ​ത്ര​യാ​ണ്. എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​ന് ന​ന്ദി​യു​ണ്ടെ​ന്നും ഇ​ന്ത്യ ഇ​വി​ടെ നി​ന്ന് കാ​ണു​ന്പോ​ൾ വ​ള​രെ മ​നോ​ഹ​ര​മാ​ണെ​ന്നും ശു​ഭാം​ശു പ​റ​ഞ്ഞു.

വി​ജ​യം നേ​ടു​ന്ന​ത് വ​രെ പ​രി​ശ്ര​മം കൈ​വി​ട​രു​തെ​ന്ന് മോ​ദി​യും പ​റ​ഞ്ഞു. ഇ​ന്ന് നി​ങ്ങ​ള്‍ ന​മ്മു​ടെ മാ​തൃ​രാ​ജ്യ​ത്തി​ല്‍ നി​ന്ന് അ​ക​ലെ​യാ​ണ്, പ​ക്ഷേ നി​ങ്ങ​ള്‍ ഇ​ന്ത്യ​ക്കാ​രു​ടെ ഹൃ​ദ​യ​ത്തോ​ട് ഏ​റ്റ​വും അ​ടു​ത്തു​നി​ല്‍​ക്കു​ന്ന​യാ​ളാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ശു​ഭാം​ശു ശു​ക്ല​യോ​ട് പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നും മ​നു​ഷ്യ​രെ ബ​ഹി​രാ​കാ​ശ​ത്ത​യ​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യ ദൗ​ത്യ​മാ​യ ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​ലെ അം​ഗ​വു​മാ​യ ശു​ഭാം​ശു ശു​ക്ല നി​ല​വി​ല്‍ ആ​ക്‌​സി​യം 4 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ​ത്. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​ണ് ശു​ഭാം​ശു ശു​ക്ല.