തിങ്കളാഴ്ച മുതൽ മഴ കുറയും; അഞ്ചു ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Saturday, June 28, 2025 10:25 PM IST
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്ക് തിങ്കളാഴ്ചയോടെ താൽക്കാലിക ശമനം ആകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
അഞ്ചു ജില്ലകളിൽ ഞായറാഴ്ച കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രവേശങ്ങളിൽ 24 മണിക്കൂറിൽ ഏഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
തിങ്കളാഴ്ച മുതൽ നാല് ദിവസത്തേക്ക് സംസ്ഥാനത്ത് എവിടെയും കനത്ത മഴയ്ക്ക് സാധ്യത ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.