കൊ​ച്ചി: ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ ബാ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ‌ക​തൃ​ക്ക​ട​വ് ത​മ്മ​നം റോ​ഡി​ലെ മി​ല്ലേ​നി​യ​ൽ ബാ​റി​ൽ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് കു​ത്തേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ ഒ​രു യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ർ കൗ​ണ്ട​റി​ലു​ണ്ടാ​യ വാ​ക്ക് ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. യു​വാ​വു​മാ​യി ത​ർ​ക്കി​ച്ച യു​വ​തി ബി​യ​ർ കു​പ്പി പൊ​ട്ടി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

മ​ദ്യ​ക്കു​പ്പി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​രി​യെ നോ​ർ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ ചി​ല സി​നി​മാ താ​ര​ങ്ങ​ളും പി​ന്ന​ണി ഗാ​യ​ക​രും ഉ​ൾ​പ്പെ​ടെ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്നു ക​തൃ​ക്ക​ട​വ് - ത​മ്മ​നം റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. കു​ത്തേ​റ്റ യു​വാ​വി​നെ കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.