എംഎസ്സി എല്‍സ-3 അപകടം: നാലു ദിവസത്തിനുള്ളില്‍ നീക്കം ചെയ്തത് 14 മെട്രിക്ക് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍
Sunday, June 29, 2025 11:05 AM IST
കൊച്ചി: കേരള തീരത്തിനു സമീപം എംഎസി എല്‍സ-3 ചരക്കുകപ്പൽ മുങ്ങി കണ്ടെയ്നറുകൾ കടലിൽ വീണതിനു പിന്നാലെ തീരങ്ങളില്‍ തുടര്‍ച്ചയായി പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കള്‍ അടിയുന്നത് ആശങ്കയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്.
വെളി, പെരുമതുറ തീരങ്ങളിലാണ് കൂടുതല്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. നാലു ദിവസംകൊണ്ട് 14 മെട്രിക്ക് ടണ്ണോളം വരുന്ന 790 പ്ലാസ്റ്റിക് പെല്ലറ്റുകളാണ് നീക്കം ചെയ്തത്. 59.6 മെട്രിക് ടണ്‍ അവശിഷ്ടങ്ങളാണ് വോളണ്ടിയര്‍മാര്‍ ചേര്‍ന്ന് ഇതുവരെ നീക്കം ചെയ്തതെന്നും ഡിജി ഷിപ്പിംഗ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ മേയ് 25നു മുങ്ങിയ കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതില്‍ പ്രതിസന്ധി നേരിടുകയാണ്. ഓഗസ്റ്റ് വരെ സമയം വേണമെന്ന് എംഎസ്സി അപേക്ഷിച്ചിട്ടുണ്ട്.