കോഴിക്കോട്ട് മണ്ണിടിഞ്ഞു വീണുണ്ടായ അപകടം; ഒരാൾ മരിച്ചു
Sunday, June 29, 2025 1:32 PM IST
കോഴിക്കോട്: തൊണ്ടയാട് ബൈപാസിന് സമീപം നെല്ലിക്കോട്ടിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
പശ്ചിമബംഗാൾ സ്വദേശിയായ എലഞ്ചറാണ് മരിച്ചത്. അപകടത്തിൽപ്പെട്ട രണ്ട്പേരെ രക്ഷപെടുത്തി. നെല്ലിക്കോട് റീഗേറ്റ്സ് കമ്പനിയുടെ ഫ്ളാറ്റ് നിർമാണത്തിനിടെയാണ് മണ്ണിടിഞ്ഞുവീണത്.
വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണ് നിർമാണം നടത്തിയതെന്ന് എംഎൽഎ അഹമ്മദ് ദേവർക്കോവിൽ പ്രതികരിച്ചു. മണ്ണെടുത്തത് അനധികൃതമായാണെന്ന് നാട്ടുകാരും ആരോപിച്ചു.
സ്ഥലത്തെ അശാസ്ത്രീയ നിർമാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു.