മെഡിക്കൽ കോളജ് അപകടം; വൈകാരിക കുറിപ്പുമായി മന്ത്രി വി.എൻ.വാസവൻ
Thursday, July 3, 2025 11:52 PM IST
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ വൈകാരിക കുറിപ്പുമായി മന്ത്രി വി.എൻ.വാസവൻ. ഏറ്റവും വേദനാജനകവും ദൗർഭാഗ്യകരുവുമായ സംഭവത്തിന് സാക്ഷിയാവേണ്ടിവന്ന ദിവസമാണ് കടന്നു പോകുന്നതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
എന്തെല്ലാം ആശ്വാസവാക്കുകൾ പറഞ്ഞാലും ആ കുടുംബത്തിന്റെ നഷ്ടത്തിന് പകരമാവില്ല. അമ്മയെ നഷ്ടമായ മക്കളുടെ കണ്ണീരിന് മുന്നിൽ ഒന്നും ചെയ്യാൻ സാധിക്കുകയില്ലെന്നും അറിയാം. എങ്കിലും ആ കുടുംബത്തിന് തണലായി ആശ്വാസമായി ഞാനും സംസ്ഥാന സർക്കാരും എന്നും ഒപ്പമുണ്ടാവും.
അവരുടെ വേദനയിലും ദുഖത്തിലും പങ്കു ചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വ്യാഴാഴ്ച രാവിലെ മെഡിക്കൽ കോളജിലുണ്ടായ അപകടത്തിലാണ് തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു എന്ന വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായത്.