വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Sunday, July 6, 2025 10:25 PM IST
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
കഴിഞ്ഞദിവസം മുതൽ വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നതായും ഡയാലിസിസ് വിജയകരമായി നടത്താൻ കഴിഞ്ഞത് അനുകൂല സൂചനയായും കണക്കാക്കുന്നതായി മകൻ അരുൺകുമാർ വ്യക്തമാക്കിയിരുന്നു.
ചികിത്സയെ തുടർന്ന് ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചിരുന്നു.