കൊ​ച്ചി: മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ നി​ർ​മാ​താ​ക്ക​ളാ​യ ന​ട​ൻ സൗ​ബി​ന്‍ ഷാ​ഹി​ര്‍, ബാ​ബു ഷാ​ഹി​ര്‍, ഷോ​ണ്‍ ആ​ന്‍റ​ണി എ​ന്നി​വ​ർ ഇ​ന്ന് മ​ര​ട് പോ​ലീ​സി​ന് മു​ൻ​പാ​കെ ഹാ​ജ​രാ​കും.

ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്കു​മ്പോ​ൾ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​ള്ള ചോ​ദ്യം ചെ​യ്യ​ല്‍ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​റ​സ്റ്റ് ചെ​യ്താ​ല്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശ​മു​ണ്ട്.