തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; തോട്ടിൽ വീണ യുവാവിനെ കണ്ടെത്താനായില്ല
Monday, July 7, 2025 10:58 AM IST
മലപ്പുറം: തലപ്പാറയിൽ കാറ് ഇടിച്ചു തോട്ടിൽ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല.വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) അപകടത്തിൽപ്പെട്ടത്. സ്ഥലത്ത് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്
ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികനായ ഹാഷിർ തോട്ടില്‍ വീഴുകയായിരുന്നു. തോട്ടിലെ കുത്തൊഴുക്കും ശക്തമായ മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.