മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ല​ണ്ട് വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ടി20 ​പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ. പ​ര​ന്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ നാ​ലാം മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച​തോ​ടെ​യാ​ണ് പ​ര​മ്പ​ര വി​ജ​യ​ത്തി​ലേ​യ്ക്ക് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ എ​ത്തി​യ​ത്. 3-1 നാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്.

നാ​ലാം മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ വി​ജ​യി​ച്ച​ത്. ഇം​ഗ്ലീ​ഷ് വ​നി​ത​ക​ൾ ഉ​യ​ർ​ത്തി​യ 127 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം മൂ​ന്നോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ മ​റി​ക​ട​ന്നു.

സ്മൃ​തി മ​ന്ദാ​ന​യും ഷെ​ഫാ​ലി വ​ർ​മ​യും ജെ​മീ​മ റോ​ഡ്രി​ഗ​സും ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും ഇ​ന്ത്യ​യ്ക്കാ​യി തി​ള​ങ്ങി. 32 റ​ൺ​സെ​ടു​ത്ത സ്മൃ​തി മ​ന്ദാ​ന​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ​സ്കോ​റ​റ​ർ. ഷെ​ഫാ​ലി വ​ർ​മ 31 റ​ൺ​സും ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 26 റ​ൺ​സും ജെ​മീ​മ 24 റ​ൺ​സും എ​ടു​ത്തു.

ഇം​ഗ്ല​ണ്ടി​നാ​യി ഷാ​ർ​ല​റ്റ് ഡീ​നും സോ​ഫി എ​ക്ലേ​സ്റ്റോ​ണും ഇ​സി വോം​ഗും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.