ന്യൂ​ജ​ഴ്സി: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ക​ട​ന്ന് പി​എ​സ്ജി. ന്യൂ​ജ​ഴ്സി​യി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സെ​മി ഫൈ​ന​ലി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഫ്ര​ഞ്ച് വ​മ്പ​ൻ​മാ​ർ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

പി​എ​സ്ജി​ക്ക് വേ​ണ്ടി ഫാ​ബി​യ​ൻ റൂ​യി​സ് ര​ണ്ട് ഗോ​ളു​ക​ളും ഒ​സ്മാ​ൻ ഡെം​പ​ലെ​യും ഗോ​ൺ​സാ​ലോ റാ​മോ​സും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. റൂ​യി​സ് മ​ത്സ​ര​ത്തി​ന്‍റെ ആ​റാം മി​നി​റ്റി​ലും 24-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഡെം​പ​ലെ ഒ​ൻ​പ​താം മി​നി​റ്റി​ലും റാ​മോ​സ് 87-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ചെ​ൽ​സി​യാ​ണ് പി​എ​സ്ജി​യു​ടെ എ​തി​രാ​ളി​ക​ൾ.