വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ൽ ന്യൂ ​ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്‍റ​ർ​മ​യാ​മി​ക്ക് ജ​യം.ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്‍റ​ർ​മ​യാ​മി വി​ജ​യി​ച്ച​ത്.

ഇ​ന്‍റ​ർ​മ​യാ​മി​ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 27,38 എ​ന്നീ മി​നി​റ്റി​ക​ളി​ലാ​ണ് മെ​സി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

കാ​ൾ​സ് ഗി​ൽ ആ​ണ് ന്യൂ ​ഇം​ഗ്ല​ണ്ടി​നാ​യി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. വി​ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ​മ​യാ​മി​ക്ക് 35 പോ​യി​ന്‍റാ​യി. ലീ​ഗ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് മെ​സി​യും സം​ഘ​വും.