കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സ് കൊ​ച്ചി​യി​ലെ വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. 2019ല്‍ ​തു​ട​ങ്ങി​യ വി​സ്താ​ര ന​ട​പ​ടി​ക​ള്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. പ്രോ​സി​ക്യൂ​ഷ​ന്‍റെ അ​ന്തി​മ വാ​ദ​വും പൂ​ര്‍​ത്തി​യാ​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​നും പ്ര​തി​ഭാ​ഗ​വും ന​ട​ത്തി​യ വാ​ദ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന ന​ട​പ​ടി​ക​ളാ​ണ് തു​ട​രു​ന്ന​ത്. ഈ ​മാ​സം അ​വ​സാ​ന​മോ ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​മോ ആ​യി വി​ധി പ്ര​സ്താ​വം ഉ​ണ്ടാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ന​ട​ന്‍ ദി​ലീ​പാ​ണ് കേ​സി​ല്‍ എ​ട്ടാം പ്ര​തി.