നിമിഷപ്രിയയുടെ മോചനം: കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീംകോടതിയിൽ ഹർജി
Thursday, July 10, 2025 1:40 PM IST
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനു വേണ്ടി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഈ മാസം 14ന് പരിഗണിക്കും.
നിമിഷപ്രിയയുടെ ശിക്ഷ 16നു നടപ്പാക്കുമെന്നു റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഹർജി നൽകിയിരിക്കുന്നത്. അടിയന്തര നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്നും നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതു തടയണമെന്നും ആക്ഷൻ കൗൺസിൽ ഹർജിയിൽ ആവശ്യപ്പെട്ടു.