കൊ​ച്ചി: ഐ​ബി ഉ​ദ്യോ​ഗ​സ്ഥ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ പ്ര​തി സു​കാ​ന്ത് സു​രേ​ഷി​ന് ജാ​മ്യം. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​യെ ഇ​നി​യും ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

വി​ചാ​ര​ണ കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം വി​ട​രു​തെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. മാ​ര്‍​ച്ച് 24നാ​ണ് തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യ്ക്കു സ​മീ​പം റെ​യി​ല്‍​വേ​ട്രാ​ക്കി​ല്‍ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മ​ക​ളു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ല്‍ സു​ഹൃ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​കാ​ന്താ​ണെ​ന്ന് ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്തെ​ത്തി. പി​ന്നീ​ട് പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ പീ​ഡ​ന​ക്കു​റ്റം ചു​മ​ത്തി. ‌കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സു​കാ​ന്ത് 44 ദി​വ​സ​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ്.