രമേശന് വായനക്കാരുടെ കൈത്താങ്ങ്
Thursday, July 10, 2025 8:09 PM IST
അർബുദത്തോട് പൊരുതുന്ന ഒറ്റപ്പാലം തൃക്കടീരി പഞ്ചായത്തിൽ കുണ്ടിൽ വീട്ടിലെ രാമൻകുട്ടിയുടെ മകൻ കെ. രമേശന് ദീപിക വായനക്കാരുടെ കൈത്താങ്ങ്. യുവാവിന്റെ ദുരിത കഥ ദീപിക ഡോട്ട്കോമിലൂടെ വായിച്ചറിഞ്ഞ സുമനസുകൾ അകമഴിഞ്ഞ സഹായമാണ് നൽകിയത്.
വായനക്കാർ നൽകിയ 1,11,900 രൂപ ദീപിക ജനറൽ മാനേജർ ഫാ. രഞ്ജിത്ത് ആലുങ്കൽ, രമേശിന് നേരിട്ട് കൈമാറി. വായനക്കാരുടെ കൈത്താങ്ങിന് രമേശ് നന്ദി അറിയിച്ചു.
വിദേശത്ത് സെയിൽസ് എക്സിക്യൂട്ടിവായി ജോലി ചെയ്തു ലഭിക്കുന്ന വരുമാനംകൊണ്ട് ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പം സന്തുഷ്ടമായി ജീവിച്ചു പോരുന്നതിനിടിയിലാണ് 2022-ൽ രമേശിന് തലച്ചോറിൽ അർബുദം ബാധിച്ചത്. കടം മേടിച്ചും ജോലിയെടുത്തും ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുള്ള പണം രമേശ് കണ്ടെത്തി.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അർബുദത്തെ കീഴ്പ്പെടുത്താനായി ലക്ഷക്കണക്കിന് രൂപയാണ് ആശുപത്രിയിൽ ചിലവാക്കിയത്. എന്നാൽ വീണ്ടും ഡോക്ടർമാർ തുടർചികിത്സ നിർദേശിച്ചതോടെ രമേശും കുടുംബവും ദുരിതത്തിലായി. ഇതോടെയാണ് കുടുംബം സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.
ചാരിറ്റി വിവരങ്ങൾക്ക്