മുടി വെട്ടണമെന്നാവശ്യപ്പെട്ടതിന് സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു
Friday, July 11, 2025 1:56 AM IST
ഹിസാർ: മുടി വെട്ടി അച്ചടക്കത്തോടെ സ്കൂളിൽ വരണമെന്നാവശ്യപ്പെട്ടതിന് സ്കൂൾ പ്രിൻസിപ്പലിനെ രണ്ടു വിദ്യാർഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്കൂളിൽവച്ചാണ് ജഗ്ബീർ സിംഗ് പന്നുവിനു (55) കുത്തേറ്റത്.
അധ്യാപകരും ജീവനക്കാരും ചേർന്ന് പ്രിൻസിപ്പലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആക്രമണം നടത്തിയ വിദ്യാർഥികൾ രക്ഷപ്പെട്ടു. 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് സ്കൂൾ പ്രിൻസിപ്പലിനെ കുത്തിയത്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
സ്കൂളിലേക്കു വരുന്പോൾ മുടി വെട്ടി അച്ചടക്കത്തോടെ വരണമെന്ന് സ്കൂൾ പ്രിൻസിപ്പലിനെ രണ്ടു വിദ്യാർഥികളോടും പറഞ്ഞിരുന്നുവെന്നും ഇതിന്റെ ദേഷ്യത്തിലാണ് കൊലപാതകമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അമിത് യാഷ്വർധൻ പറഞ്ഞു.