പൂഞ്ചിൽ മണ്ണിടിച്ചിൽ; പെൺകുട്ടി മരിച്ചു
Friday, July 11, 2025 3:26 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ പൂഞ്ചിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പന്ത്രണ്ടു വയസുള്ള പെൺകുട്ടി മരിച്ചു.
മെൻധർ താലൂക്കിലെ ചക് ബൊനാല്ല മേഖലയിലായിരുന്നു അപകടം. ആഫിയ കൗസർ ആണു മരിച്ചത്.